ദോഹ ∙ ഫുട്‌ബോൾ ആരാധകർക്ക് ഇരട്ടിമധുരം സമ്മാനിച്ച് ഖത്തറിൽ ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾ സമാപിച്ചു. ദോഹയിലെ 3 ഷോപ്പിങ് മാളുകളിലായിരുന്നു 3 ദിവസത്തെ ആഘോഷം. വിവിധ മത്സരങ്ങളിൽ വിജയികളായ 8 പേർക്ക് ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സമ്മാനമായി ലഭിച്ചു. ഖത്തറിന്റെ പരമ്പരാഗത സംഗീതവും നൃത്തവും കോർത്തിണക്കിയുള്ള കലാ-സാംസ്‌കാരിക പരിപാടികളും ഇ-ഗെയിമുകളുമായിരുന്നു കൗണ്ട് ഡൗൺ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത്.
ശനിയാഴ്ച മാൾ ഓഫ് ഖത്തറിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ ഇഷ്ട ടീമുകളുടെ ജഴ്‌സി ധരിച്ചാണ് ആരാധകർ കൂട്ടത്തോടെ എത്തിയത്. വെള്ളിയാഴ്ച ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും കൗണ്ട് ഡൗൺ ആഘോഷങ്ങൾ അരങ്ങേറി.
Content Highlight: Qatar World cup, Football