ബോൺമത്തിനെ 9–0ന് തകർത്ത് ലിവർപൂൾ; പ്രിമിയർ ലീഗിലെ വമ്പൻ വിജയം

liverpool photo @premierleague/ Twitter
മത്സരശേഷം സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്ന ലിവർപൂൾ താരങ്ങൾ. Photo @premierleague/ Twitter
SHARE

ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയിൽനിന്ന് ശക്തമായി തിരിച്ചു വന്ന് ലിവർപൂൾ. ബോൺമത്തിനെ 9–0നു തകർത്ത ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ഏറ്റവും വലിയ ജയം എന്ന റെക്കോർഡിന് ഒപ്പമെത്തി. ലൂയിസ് ഡയസ്, റോബർട്ടോ ഫിർമിനോ എന്നിവർ ഇരട്ടഗോൾ നേടി.

എർലിങ് ഹാലൻഡ് ഹാട്രിക് നേടിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4–2ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിയുടെ 62,70,81 മിനിറ്റുകളിലായിരുന്നു നോർവേ താരത്തിന്റെ ഗോളുകൾ. ആദ്യ പകുതിയിൽ പാലസ് 2–0നു മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചു വരവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 1–0ന് സതാംപ്ടനെയും ചെൽസി 2–1ന് ലെസ്റ്റർ സിറ്റിയെയും ആർസനൽ 2–1ന് ഫുൾഹാമിനെയും തോൽപിച്ചു. 

English Summary: Liverpool 9-0 Bournemouth: Rampant Reds equal Premier League record win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA