ADVERTISEMENT

ന്യൂഡൽഹി ∙ സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരളം ജേതാക്കൾ. ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 5–2നു തമിഴ്നാടിനെ തോൽപിച്ചു. 

കേരള ക്യാപ്റ്റൻ സിജോ ജോർജാണു ടൂർണമെന്റിലെ മികച്ച കളിക്കാരൻ. മികച്ച ഡിഫൻഡറായി കോഴിക്കോട് സ്വദേശി അബ്ദുൽ മുനീറും തിരഞ്ഞെടുക്കപ്പെട്ടു.  

ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിപി സ്പോർട്സ് അസോസിയേഷനാണ് എട്ടംഗ കേരള ടീമിനെ പരിശീലിപ്പിച്ചത്. 12 മുതൽ 33 വയസ്സുവരെയുള്ളരാണു ടീമിലുണ്ടായിരുന്നത്.

English Summary: Cerebral palsy football , Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com