വന്നല്ലോ, വനേരി..!

HIGHLIGHTS
  • 15 വയസ്സും 181 ദിവസവും പ്രായം; പ്രിമിയർ ലീഗിൽ അരങ്ങേറ്റ റെക്കോർഡിട്ട് ഈഥൻ വനേരി
Nwaneri Reuters
വനേരി. Photo: Reuters/Andrew Boyers
SHARE

ലണ്ടൻ ∙ ‘കളിച്ചു നടക്കാതെ ക്ലാസിൽ പോടാ ചെക്കാ’ എന്നു ഗാലറിയിൽ മുഴങ്ങിക്കേട്ടതു വെറുതെയായിരുന്നില്ല! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫഡിനെതിരായ കളിയുടെ ഇൻജറി ടൈമിൽ (90+2) ആർസനൽ കോച്ച് മിക്കൽ അർറ്റേറ്റ കളത്തിലേക്ക് ഇറക്കിവിട്ട പയ്യൻസ് ചരിത്രം തിരുത്തിക്കുറിച്ചാണു തിരികെക്കയറിയത്.

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പതിനഞ്ചുകാരൻ ഈഥൻ വനേരി. 2007 മാർച്ചിൽ ജനിച്ച വനേരിക്കു പ്രായം 15 വയസ്സും 181 ദിവസവും. ഫുൾഹാമിനായി അരങ്ങേറിയ ഹാർവി എലിയട്ടിന്റെ (16 വയസ്സും 38 ദിവസവും) എന്ന റെക്കോർഡാണ് നൈജീരിയൻ ദമ്പതികളുടെ മകനായ ഈഥൻ തിരുത്തിക്കുറിച്ചത്. പ്രിമിയർ ലീഗിൽ കളിക്കുന്ന 16 വയസ്സിൽ താഴെയുള്ള ആദ്യ താരവുമാണ് ഈഥൻ.

ആർനസൽ 3–0നു ജയിച്ച മത്സരത്തിൽ ഏതാനും മിനിറ്റുകൾ മാത്രമാണു കളത്തിൽ ഇറങ്ങിയതെങ്കിലും ആർസനലിന്റെ ഭാവിവാഗ്ദാനമായാണ് അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈഥൻ വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തേ, വില്യം സാലിബ (17–ാം മിനിറ്റ്), ഗബ്രിയേൽ ജിസ്യൂസ് (28), ഫാബിയോ വിയേര (49) എന്നിവരുടെ ഗോളുകളിലാണ് ആർസനൽ ജയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിലും ആർസനൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. 7 കളിയിൽ 18 പോയിന്റ്. 17 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോട്സ്പറുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

നേരത്തേ, ടോട്ടനം 6–2നു ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. സൺ ഹ്യൂങ് മിൻ ഹാട്രിക് നേടി തിളങ്ങിയ മത്സരത്തിൽ ഹാരി കെയ്ൻ, എറിക് ഡയർ, റോഡ്രിഗോ ബെന്റചോർ എന്നിവരും സ്കോർ ചെയ്തു.

Content Highlight: Ethan Nwaneri becomes Premier League's youngest player at 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA