ഹോചിമിൻ സിറ്റി (വിയറ്റ്നാം) ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സിംഗപ്പുരിനെതിരെ ഇന്ത്യയ്ക്കു സമനില (1–1). 37–ാം മിനിറ്റിൽ ഇഖ്സാൻ ഫാൻഡി സിംഗപ്പുരിനെ മുന്നിലെത്തിച്ചു. 43–ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ അസിസ്റ്റിൽ നിന്ന് മലയാളി താരം ആഷിഖ് കുരുണിയൻ ഇന്ത്യയെ ഒപ്പമെത്തിച്ചു. ചൊവ്വാഴ്ച ഇന്ത്യ വിയറ്റ്നാമിനെ നേരിടും.
Content Highlights: India-singapore football