സൗഹൃദ മത്സരങ്ങൾ:അർജന്റീന, ബ്രസീൽ ടീമുകൾക്ക് ജയം

argentina
Photo: Twitter/@brfootball
SHARE

ന്യൂജഴ്സി ∙ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ആരാധകർക്ക് ആവേശം നൽകി അർജന്റീന, ബ്രസീൽ ടീമുകൾക്കു മിന്നും ജയം. ജമൈക്കയെ 3–0നു അർജന്റീന പരാജയപ്പെടുത്തിയപ്പോൾ തുനീസിയയെ 5–1ന് ബ്രസീൽ തോൽപിച്ചു. ലയണൽ മെസ്സി 2 ഗോളുകൾ നേടി. 56–ാം മിനിറ്റിൽ പകരക്കാരനായാണു മെസ്സി കളത്തിലെത്തിയത്.13–ാം മിനിറ്റിൽ ജൂലിയൻ അൽവാറിസാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്.

റാഫിഞ്ഞയുടെ ഇരട്ട ഗോളുകളും റിച്ചാർലിസൻ, നെയ്മാർ, പെ‍ഡ്രോ എന്നിവരുടെ ഗോളുകളുമാണു മിന്നും ജയം നേടാൻ ബ്രസീലിനെ സഹായിച്ചത്. മൊന്റസർ തൽബി തുനീസിയയുടെ ആശ്വാസ ഗോൾ നേടി.

English Summary:Brazil defeats Tunisia, Argentina defeats Jamaica

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}