മെസ്സി, എംബപെ തിളങ്ങി; പിഎസ്ജി ഒന്നാമത്

messi
ഫ്രഞ്ച് ലീഗിൽ നീസിനെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലയണൽ മെസ്സി
SHARE

പാരിസ്∙ ഫ്രഞ്ച് ലീഗിൽ ലയണൽ മെസ്സിയുടെയും കിലിയൻ എംബപെയുടെയും ഗോളുകളിലടെ നീസിനെ 2–1നു തോൽപിച്ച് പിഎസ്ജി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 29–ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ പിഎസ്ജി ലീഡ് നേടിയെങ്കിലും 47–ാം മിനിറ്റിൽ ഗേറ്റൻ ലബോർദെ നീസിനെ ഒപ്പമെത്തിച്ചു. 83–ാം മിനിറ്റിൽ നോർഡി മുകിയേലയുടെ പാസ് പിടിച്ചെടുത്ത് എംബപെ തൊടുത്ത നിലംപതിഞ്ഞ ഷോട്ട് ഗോൾകീപ്പർ കാസ്പർ സ്മൈഷേലിനെ കബളിപ്പിച്ച് വലയിലെത്തി. 9 കളികളിൽ പിഎസ്ജിക്ക് 25 പോയിന്റുണ്ട്. 

English Summary: Mbappe, Messi score to give PSG 2-1 win over Nice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}