ADVERTISEMENT

ഹൈദരാബാദ്: ഒരുവട്ടം കൂടി

പ്രതിരോധം ഒന്നുകൂടി കടുപ്പിച്ചാണു ഹൈദരാബാദ് വരുന്നത്. സ്പാനിഷ് ജോടികളായ ഒഡേയ് ഒനൈയിൻഡ്യയും ബോർഹ ഹെരേരയും ചെന്നൈ വിട്ട റീഗൻ സിങ്ങും പ്രതിരോധത്തിലെ നിർണായക കണ്ണികളാകും. ബർത്‌ലോമ്യോ ഓഗ്ബെച്ചെ നയിക്കുന്ന ആക്രമണനിരയും ബ്രസീൽ താരം ജോവ വിക്ടർ നായകനായ മിഡ്ഫീൽഡും വീണ്ടും ക്ലിക്ക് ചെയ്യുമെന്നാണ് കോച്ച് മനോലോ മാർക്കസിന്റെ പ്രതീക്ഷ.

മോഹൻ ബഗാൻ: ബഡാ ബഗാൻ

വമ്പൻ താരങ്ങളുടെ വരവും പോക്കുമാണു പടയൊരുക്കത്തിലെ ഹൈലൈറ്റ്. ഓസ്ട്രേലിയൻ ഫോർവേഡ് ദിമിത്രി പെട്രറ്റോസും സെന്റർബാക്ക് ബ്രണ്ടൻ ഹാമിലും നവാഗതർ. ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റിൻ പോഗ്ബ പ്രതിരോധത്തിലെ നായകനാകും. യൂഗോ ബൗമസും ജോണി കൗകോയും കാൾ മക്‌ഹ്യൂവുമുള്ള മധ്യനിര ശക്തം. മലയാളി താരം ആഷിഖ് കുരുണിയൻ, ആശിഷ് റായ്, ഗോളി വിശാൽ കെയ്ത്ത്, ദേബ്നാഥ് മൊണ്ഡൽ എന്നിവരാണു സ്വദേശി താരങ്ങൾ.

ചെന്നൈ: മെയ്ക്ക് ഓവർ ഡാ !

പുതിയ ചെന്നൈയിൻ എഫ്സിയെ പഴയ ടീമുമായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല. 18 പുതിയ താരങ്ങളെയാണു പുതിയ പരിശീലകനൊപ്പം ചെന്നൈ ടീമിലെത്തിച്ചത്. ജർമനിക്കു കളിച്ചിട്ടുള്ള തോമസ് ബ്രഡറിച്ച് ഒരുക്കുന്ന ടീമിന്റെ വിദേശനിരയിലെ 6 പേരും ലീഗിലെ പുതുമുഖങ്ങൾ. പ്രതിരോധത്തിൽ സെനഗലിന്റെ ഫാളു ഡിയാഗ്‌നി, ഇറാന്റെ വാഫ ഹഖമനേഷി. മധ്യത്തിൽ ജർമനിയുടെ ജൂലിയസ് ഡ്യൂകർ, നെതർലൻഡ്സിന്റെ അബ്ദെനാസർ ഖയാറ്റി, ആക്രമണത്തിൽ ഘാനയുടെ ക്വാമി കരികാരി, ക്രൊയേഷ്യയുടെ പീറ്റർ സ്ലിസ്കോവിച്ച് – ആറടിപ്പൊക്കക്കാരായ 6 താരങ്ങളുടെ വരവോടെ കളത്തിലും ചെന്നൈയുടെ രൂപം ആകെ മാറും. 

ബെംഗളൂരു: ബ്ലൂസ് റിട്ടേൺസ്

ഇംഗ്ലിഷ് കോച്ച് സൈമൻ ഗ്രേസന്റെ നേതൃത്വത്തിലുള്ള ബെംഗളൂരുവിന്റെ പുതിയ ഗോളടിയന്ത്രം മുൻ ബഗാൻ താരം റോയ് കൃഷ്ണയാണ്. ഐഎസ്എലിൽ മികച്ച റെക്കോർഡുള്ള സ്പാനിഷ് മിഡ്ഫീൽഡർ ഹവിയർ ഹെർണാണ്ടസ് മധ്യം നയിക്കും. ബ്രസീൽ താരങ്ങളായ ബ്രൂണോ റാമിറെസും അലൻ കോസ്റ്റയും കോംഗോ സ്ട്രൈക്കർ പ്രിൻസ് ഇബാറയുമുള്ള വിദേശനിരയിൽ ഓസീസ് സെന്റർ ബാക്ക് അലക്സാണ്ടർ ജോവനോവിച്ചാണു പുതുമുഖം. ഹിരാ മൊണ്ഡലും പ്രബീർ ദാസും ഫൈസൽ അലിയും സന്ദേശ് ജിങ്കാനുമാണു ശ്രദ്ധേയരായ നാട്ടിലെ താരങ്ങൾ.

ഈസ്റ്റ് ബംഗാൾ: ബീസ്റ്റ് ബംഗാൾ !

ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ടീമിന്റെ വിദേശ–സ്വദേശ നിര കരുത്തുറ്റതാണ്. ബ്രസീൽ താരങ്ങളായ ക്ലെയ്റ്റൻ സിൽവയും എലിയാൻഡ്രയും മുന്നിലും അലക്സ് ലിമയും ഓസ്ട്രേലിയൻ താരം ജോർദൻ ദോഹർത്തിയും മധ്യത്തിലും സ്പാനിഷ് താരം ഇവാൻ ഗോൺസാലസും സൈപ്രസിന്റെ കാരിസ് കിര്യാകൗവും പിന്നിലും നിരക്കുന്നതാണു ടീമിന്റെ വിദേശ കരുത്ത്. മലയാളി താരം വി.പി.സുഹൈർ, അനികേത് ജാദവ്, ജെറി,  മുഹമ്മദ് റാക്കിപ് തുടങ്ങിയവരും  ശ്രദ്ധേയ താരങ്ങൾ.

English Summary: Kerala blasters, ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com