ഭുവനേശ്വർ ∙ അവസാന ഗ്രൂപ്പ് മത്സരത്തിലും കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിൽ നിന്നു വിടവാങ്ങി. കരുത്തരായ ബ്രസീലിനെതിരെ 5–0നാണ് ആതിഥേയരുടെ തോൽവി. ബ്രസീലിനു വേണ്ടി ലാറ, അലീൻ ഗോമസ് എന്നിവർ 2 ഗോൾ വീതവും ഗാബി ബെർച്ചൊൺ ഒരു ഗോളും നേടി. ആദ്യ പകുതിയിൽ വിജയികൾ 2–0നു മുന്നിലായിരുന്നു. ഇതോടെ 3 ഗ്രൂപ്പ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു.
HIGHLIGHTS
- അണ്ടർ 17വനിതാ ലോകകപ്പിൽ ഇന്ത്യ പുറത്ത്