ADVERTISEMENT

ഈ ബ്ലാസ്റ്റേഴ്സിന് ഇതെന്തു പറ്റി?– പണ്ടു സിനിമാ തിയറ്ററിലൊക്കെ കാണാറുള്ളൊരു പരസ്യത്തിലേതിനു സമാനമായ വിഷമം നിറഞ്ഞ ചോദ്യമാണ് ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കണ്ടു മനസ്സിൽ വന്നത്. ബ്ലാസ്റ്റേഴ്സിന് എന്തുപറ്റി എന്നറിയാൻ എൻസൈക്ലോപീഡിയ ഒന്നും നോക്കേണ്ട. ആ കളി ഒന്നു കണ്ടാൽ മാത്രം മതിയാകും.

ബ്ലാസ്റ്റേഴ്സിന്റെ ഈ ‘വ്യക്തിഗത ഗെയിം’ കൊണ്ട് ഐഎസ്എലിൽ എത്ര ദൂരം പോകാനാകും? ഫുട്ബോൾ ടീം ഗെയിമാണ്. ഒരു പന്തു മാത്രമേ ഉള്ളൂവെങ്കിലും 11 പേരും ചേർന്ന് ഒരുപോലെ അധ്വാനിച്ചാലേ ഗോളും വിജയവും വരൂ. ഗോൾ അടിക്കാനും ഒരുക്കാനും ഡ്രിബ്ൾ ചെയ്യാനുമെല്ലാം മിടുക്ക് ഇത്തിരി വേണ്ടിവരും. പക്ഷേ, കിട്ടുന്ന പന്ത് സഹതാരത്തിനു ‘പാസ്’ ചെയ്യാൻ എന്താണിത്ര ബുദ്ധിമുട്ട്? ഈ അടിസ്ഥാനകാര്യം പോലും ചെയ്യാൻ മറന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെയാണ് ഇന്നലെ കളത്തിൽ കണ്ടത്.

മറുവശത്തു മുംബൈയെ കണ്ടില്ലേ; എത്ര മനോഹരമായാണ് അവർ കളത്തിൽ നീങ്ങിയത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒന്നുണർന്നു കളിച്ചപ്പോഴേക്കും 2 ഗോളിന്റെ ലീഡ് എടുത്ത് അവർ സുരക്ഷിതമാർഗം തേടി.

Content Highlights: Kerala blasters, I.M Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com