ADVERTISEMENT

ബാർസിലോന ∙ കളത്തിനകത്തും പുറത്തും എഫ്സി ബാർസിലോനയുടെ കാവൽഭടനായിരുന്ന ജെറാർദ് പീക്കെ വിജയത്തോടെ സ്പാനിഷ് ക്ലബ്ബിനോടു വിടവാങ്ങി. അവസാന മത്സരത്തിൽ അൽമെയ്‌രയ്ക്കെതിരെ 2–0നു ജയിച്ചാണ് ബാർസ താരങ്ങൾ പീക്കെയുടെ യാത്രയയപ്പ് മനോഹരമാക്കിയത്.

ജയത്തോടെ ബാർസ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. ഒസ്മാൻ ഡെംബെലെ, ഫ്രെങ്കി ഡി യോങ് എന്നിവരാണ് ഗോൾ നേടിയത്. റോബർട്ട് ലെവൻഡോവ്സ്കി കളിയിൽ പെനൽറ്റി പാഴാക്കിയത് ബാർസയ്ക്കു വലിയ നിരാശയായില്ല. ക്യാപ്റ്റനായി ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ പീക്കെ രണ്ടു വട്ടം ഹെഡറുകളിലൂടെ ഗോളിനടുത്തെത്തിയതാണ്. 

83–ാം മിനിറ്റിൽ മുൻപ് സഹതാരം കൂടിയായിരുന്ന കോച്ച് ചാവി പീക്കെയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ നൂകാംപിലെ തൊണ്ണൂറായിരത്തിലേറെ ആരാധകർ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി. മത്സരശേഷമുള്ള വിടവാങ്ങൽ പ്രസംഗം കണ്ണീരോടെയാണ് പീക്കെ പൂർത്തിയാക്കിയത്.

മക്കളായ മിലാനും സാഷയും പീക്കെയ്ക്കൊപ്പം മൈതാനത്തിറങ്ങി. കാമുകിയും പോപ് ഗായികയുമായ ഷക്കീരയുമായി ഈ വർ‌ഷമാദ്യമാണ് പീക്കെ പിരിഞ്ഞത്. മുപ്പത്തിയഞ്ചുകാരനായ പീക്കെ 3 ചാംപ്യൻസ് ലീഗും 8 ലാ ലിഗയും ഉൾപ്പെടെ 30 ട്രോഫികൾ നേടിയിട്ടുണ്ട്.

English Summary: Gerard pique gets emotional farewell with barcelona win over almeria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com