ADVERTISEMENT

സൂറിക് ∙ പരുക്കേറ്റ സ്ട്രൈക്കർ റൊമേലു ലുക്കാകുവിനെ ഉൾപ്പെടുത്തി ബൽജിയം കോച്ച് റോബർട്ട് മാർട്ടിനസ് ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പ്ലേമേക്കർ ഏഡൻ ഹസാഡ്, ഗോൾകീപ്പർ തിബോ കോർട്ടോ, സൂപ്പർ താരങ്ങളായ കെവിൻ ഡി ബ്രൂയ്നെ, യാനിക് കരാസ്കോ, തോർഗൻ ഹസാഡ്, മിച്ചി ബാറ്റ്ഷുവായി, ഡ്രൈസ് മെർട്ടൻസ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്.

കാനഡയ്ക്കെതിരെ 23നാണ് ബൽജിയത്തിന്റെ ആദ്യമത്സരം. അതിന് 24 മണിക്കൂർ മുൻപു വരെ ഫിറ്റ്നസ് വീണ്ടെടുക്കാൻ ലുക്കാകുവിനു സമയമുണ്ട്. ലുക്കാകു ഫിറ്റ്നസ് വീണ്ടെടുക്കാത്ത പക്ഷം ടീമിൽ ഉൾപ്പെടുത്താൻ 4 കളിക്കാരുടെ സ്റ്റാൻഡ്ബൈ ലിസ്റ്റും കോച്ച് പ്രഖ്യാപിച്ചു.

English Summary: World Cup 2022: Romelu Lukaku named in Belgium squad despite fitness concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com