ADVERTISEMENT

ബ്രസീലിനും ഫ്രാൻസിനുമൊപ്പം അർജന്റീനയും ഈ ലോകകപ്പിലെ ഫേവറിറ്റുകളുടെ കൂട്ടത്തിലുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഉന്നതങ്ങളിലെത്തണമെങ്കിൽ മികച്ച ഒട്ടേറെ ടീമുകളെ മറികടക്കേണ്ടി വരും. എതിരാളികൾ ശക്തരായാലും ദുർബലരായാലും എല്ലാ ലോകകപ്പിലും ആദ്യത്തെ 2 മത്സരങ്ങൾ നിർണായകമാണ്. ടീമിന്റെ മികവും പോരായ്മയും തിരിച്ചറിയാൻ ലഭിക്കുന്ന അവസരമാണത്.  . ഗ്രൂപ്പ് മത്സരങ്ങൾ കരുതലോടെ കളിച്ച് അടുത്ത റൗണ്ടിലേക്കു യോഗ്യത നേടിയ ശേഷം ആത്മവിശ്വാസത്തോടെ കളിക്കാം.

‍റിസർവ് ബെഞ്ചിന്റെ മികവാണ് ഇക്കുറി അർജന്റീനയുടെ കരുത്ത്. പ്രതിഭാശാലികളുടെ സംഘമാണ് ഈ ടീം. തോൽവിയറിയാതെയാണ് ലയണൽ മെസ്സിയും സംഘവും ഖത്തറിലെത്തിയിരിക്കുന്നത്. കോച്ച് ലയണൽ സ്കലോണിക്കു ടീമിലെ എല്ലാവരെയും ഏറെക്കാലമായി അറിയാം. പക്ഷേ, ഉടനീളം നന്നായി കളിച്ച ശേഷം അവസാന നിമിഷങ്ങളിൽ മത്സരം കൈവിട്ടുപോകാതെ നോക്കാൻ സ്കലോണി ജാഗ്രത കാട്ടണമെന്നു തോന്നുന്നു. മിക്ക താരങ്ങളും യൂറോപ്യൻ ക്ലബ് ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഖത്തറിലെത്തിയിരിക്കുന്നത്. അത് തീർച്ചയായും ടീമിനു ഗുണം ചെയ്യും. 

1986ലെ മെക്സിക്കോ ലോകകപ്പ് എനിക്കും സഹകളിക്കാർക്കും എളുപ്പമായിരുന്നില്ല. സമ്മർദത്തിലാണ് ടീം അവിടെയെത്തിയത്. പക്ഷേ, 1990ലെ ലോകകപ്പായിരുന്നു കൂടുതൽ വൈകാരികം. പരുക്കു മാറാതെയാണ് ഞങ്ങളിൽ പലരും അന്നു ടൂർണമെന്റിനു പോയത്. എന്നിട്ടും ഫൈനലിലെത്തി. പക്ഷേ, ‘അന്യായമായി’ തോറ്റുപോയി. സെമി ഫൈനലിൽ സസ്പെൻഷൻ നേരിട്ട താരങ്ങൾ കൂടി ഫൈനലിലുണ്ടായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നെന്ന് എനിക്കു സംശയമില്ല.

ഇക്കുറി മെസ്സിയും കൂട്ടുകാരും ഇവിടെയത്തിയിരിക്കുന്നത് ദക്ഷിണ അമേരിക്കൻ ചാംപ്യന്മാരായാണ്. ലോകകപ്പിൽ കളിക്കുന്നതാണ് ഏതൊരു അർജന്റീന താരത്തിന്റെയും ഏറ്റവും വലിയ അഭിമാനം. വെളുപ്പും ആകാശനീലിമയും അഴകുചാർത്തുന്ന ആ ജഴ്സിക്കു പണത്തെക്കാൾ മൂല്യമുമുണ്ട്. ഡിയേഗോ മറഡോണ ഓർമയായിട്ട് രണ്ടു വർഷം തികയാൻ . ലിയോ, 36 വർഷത്തിനു ശേഷം ഒരിക്കൽക്കൂടി അർജന്റീനയ്ക്കായി ലോകകിരീടം ജയിച്ചുവരൂ. എന്നിട്ട് അതു ഡിയേഗോയ്ക്കായി സമർപ്പിക്കൂ.

English Summary : Jorge Burruchaga wishes Lionel Messi led Argentina to win World Cup for Diego Maradona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com