കാനഡയെ മാൻഡ്രേക്ക് പിടിച്ചു!

davis-drake
അൽഫോൺസോ ഡേവിസ് (വലത്) ഡ്രേക്കിനൊപ്പം.
SHARE

ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ബൽജിയത്തിനെതിരെ കളിക്കണക്കുകളിൽ മുന്നിലായിട്ടും കാനഡ 1-0നു തോറ്റു പോയതെന്തു കൊണ്ടാണ്?   കനേഡിയൻ ആരാധകർ കാരണം കൂടി പറയുന്നു- ടീമിനെ മാൻഡ്രേക്ക് പിടിച്ചതാണ്! കനേഡിയൻ റാപ്പറായ ഡ്രേക്ക് ആണ് ടീമിനു ദൗർഭാഗ്യം കൊണ്ടു വന്ന ഈ മാൻഡ്രേക്ക്. ഡ്രേക്കിനെക്കുറിച്ചുള്ള കഥയിങ്ങനെ- ഏതെങ്കിലും മത്സരത്തിനു മുൻപ് ഡ്രേക്ക് ഏതെങ്കിലും കളിക്കാരനൊപ്പം ഫോട്ടോ എടുക്കുകയോ ടീമിന്റെ ജഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്തോലോ പേടിക്കണം-

ആ ടീം തോറ്റു പോകും! മുൻപ് പലവട്ടം ഇങ്ങനെ സംഭവിച്ചതിനാൽ ഈ പ്രതിഭാസത്തിന് പേരും വീണു- ഡ്രേക്ക് ശാപം!  ഇത്തവണ ഡ്രേക്കിനൊപ്പം ചിത്രമെടുത്തത് അൽഫോൺസോ ഡേവിസ് തന്നെയാണ്. തന്റെ 19-ാം നമ്പർ ജഴ്സി ഡ്രേക്ക് പിടിച്ചു നിൽക്കുന്ന ചിത്രം  കുറച്ചു ദിവസം മുൻപാണ് ഡേവിസ് ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതു കൊണ്ടും തീർന്നില്ല. ഡ്രേക്കിന്റെ സ്റ്റാർട്ടഡ് ഫ്രം ദ് ബോട്ടം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ്  ടീം പരിശീലനത്തിനിറങ്ങിയത്. തീർന്നില്ലേ കഥ- ഡേവിസ് പെനൽറ്റി പാഴാക്കി, കാനഡ തോറ്റു. 

English Summary : Drake Curse reason for Canada loss against Belgium in FIFA World Cup 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA