ADVERTISEMENT

പോഗ്ബയില്ല, കാന്റെയില്ല..എന്നിട്ടും ഫ്രാൻസ് കോച്ച് ദിദിയെ ദെഷാമിനു തലവേദനയില്ല- കാരണം കിലിയൻ എംബപെയുടെ മിന്നുന്ന പ്രകടനം തന്നെ! ലോകകപ്പിൽ 2 ജയങ്ങളുമായി ഫ്രാൻസ് നോക്കൗട്ട് ഉറപ്പാക്കിയപ്പോൾ 3 ഗോളുകളുമായി ടോപ് സ്കോറർ സ്ഥാനത്തു മുന്നിൽ നിൽക്കുന്നു ഇരുപത്തിമൂന്നുകാരൻ എംബപെ. ഷോട്ടുകളിലും ഡ്രിബിളുകളിലും പെനൽറ്റി ബോക്സിലെ ടച്ചുകളിലും എംബപെ ഒന്നാമതുണ്ട്. ഖത്തർ ലോകകപ്പിൽ 2 മത്സരങ്ങൾ പൂർത്തിയായപ്പോൾ എംബപെയുടെ റെക്കോർഡുകളിങ്ങനെ. 

3 - 3 ഗോളുകളുമായി ടോപ് സ്കോറർമാരിൽ ഇക്വഡോർ താരം എന്നർ വലൻസിയയ്ക്കൊപ്പം ഒന്നാം സ്ഥാനത്ത്. ഒരു അസിസ്റ്റും എംബപെയുടെ പേരിലുണ്ട്. 

11 - രണ്ടു മത്സരങ്ങളിലായി ഏറ്റവും കൂടുതൽ ഷോട്ടുകൾ പായിച്ചത് എംബപെ-11. രണ്ടാമതുള്ള പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ പേരിൽ 7 മാത്രം. ഓൺ ടാർഗറ്റ് ഷോട്ടുകളിലും എംബപെ തന്നെയാണ് മുന്നിൽ-5 

0 - ഫ്രാൻസിന്റെ രണ്ടു മത്സരങ്ങളിലും പൂർണസമയം കളിച്ചിട്ടും ഒരിക്കൽപ്പോലും എംബപെ ഓഫ്സൈഡിൽ കുരുങ്ങിയില്ല.

9 - രണ്ടു മത്സരങ്ങളിലായി എംബപെ പൂർത്തീകരിച്ച ഡ്രിബിളുകൾ 9. രണ്ടാമതുള്ള സൗദി താരം എൽ ദൗസരി നടത്തിയത് 7 ഡ്രിബിളുകൾ. 

5 - കളിയിൽ 5 അവസരങ്ങൾ സൃഷ്ടിച്ച എംബപെയ്ക്ക് ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്സണിനൊപ്പം രണ്ടാം സ്ഥാനമുണ്ട്. 6 അവസരങ്ങൾ സൃഷ്ടിച്ച ഫ്രഞ്ച് സഹതാരങ്ങളായ അന്റോയ്ൻ ഗ്രീസ്മാൻ, തിയോ ഹെർണാണ്ടസ്, ഇറാൻ താരം മെഹ്ദി തരേമി എന്നിവരാണ് ഒന്നാമത്. 

29 - എതിർ ടീമിന്റെ പെനൽറ്റി ബോക്സിൽ ഏറ്റവും കൂടുതൽ തവണ പന്തു തൊട്ടത് എംബപെയാണ്- 29 ടച്ചുകൾ.

കിലിയൻ‌ എംബപെ

പ്രായം: 23
ശരീരഭാരം: 73 കിലോഗ്രാം
കൂടിയ വേഗം: 38 കിലോമീറ്റർ/ മണിക്കൂർ
ടീം: ഫ്രാൻസ്
ക്ലബ്: പിഎസ്ജി (ഫ്രാൻസ്)
രാജ്യാന്തര മത്സരങ്ങൾ: 61
ഗോൾ: 31

ലോകകപ്പിൽ ഇതുവരെ: മത്സരങ്ങൾ: 9 ഗോൾ: 7 അസിസ്റ്റ്: 1

24 വയസ്സിനു മുൻപ് കൂടുതൽ ലോകകപ്പ് ഗോളുകൾ

കിലിയൻ എംബപെ (ഫ്രാൻസ്): 7
പെലെ (ബ്രസീൽ): 7
ഗ്യൂവ സെൻഗെല്ലെർ (ഹംഗറി): 6
ഹാമിഷ് റോഡ്രിഗസ് (കൊളംബിയ): 6

English Summary : Kylian Mbappe outstanding performance in FIFA World Cup 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com