ADVERTISEMENT

സ്വിറ്റ്സർലൻഡിനെ 1–0ന് തോൽപിച്ച് ബ്രസീലും യുറഗ്വായെ 2–0ന് കീഴടക്കി പോർച്ചുഗലും ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിനു പിന്നാലെ പ്രീക്വാർട്ടറിലെത്തുന്ന 2 ടീമുകളായി ബ്രസീലും പോർച്ചുഗലും. യുറഗ്വായ്ക്കെതിരെ ബ്രൂണോ ഫെർണാണ്ടസാണു പോർച്ചുഗലിന്റെ 2 ഗോളുകളും നേടിയത്.

ചിറക് വിരിച്ച്...  സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ബ്രസീൽ താരം  കാസെമിറോയുടെ ആഹ്ലാദം.     ചിത്രം: എഎഫ്പി
ചിറക് വിരിച്ച്... സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ബ്രസീൽ താരം കാസെമിറോയുടെ ആഹ്ലാദം. ചിത്രം: എഎഫ്പി

സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കാസെമിറോ ബ്രസീലിനായി ലക്ഷ്യം കണ്ടു.  ഇന്നലെ മറ്റു മത്സരങ്ങളിൽ, കാമറൂണും സെർബിയയും 3 ഗോൾ വീതമടിച്ച് സമനില പാലിച്ചപ്പോൾ ഘാന 3–2നു ദക്ഷിണ കൊറിയയെ തോൽപിച്ചു. കാമറൂണിനായി ജീൻ കാസ്റ്റലെറ്റോ, വിൻസന്റ് അബൂബക്കർ, എറിക് മാക്സിം മോട്ടിങ് എന്നിവർ സ്കോർ ചെയ്തപ്പോൾ സെർബിയയുടെ ഗോളുകൾ സ്ട്രഹിന്യ പാവ‌്‌ലോവിച്ച്,

സെർഗെ മിലിൻകോവിച്ച്–സാവിച്ച്, അലക്സാണ്ടർ മിട്രോവിച്ച് എന്നിവർ നേടി. മുഹമ്മദ് കുദൂസ് (2 ഗോൾ), മുഹമ്മദ് സാലിസ് എന്നിവരാണു ഘാനയുടെ ഗോളുകൾ നേടിയത്. ചോ ക്യു സങ്ങിന്റേതാണ് കൊറിയയുടെ 2 ഗോളുകളും. ജയത്തോടെ ഘാനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായി.

English Summary: brazil and portugal into pre-quarters fifa world cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com