ദോഹ∙ ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്ത് അൽ രിഹ്‌ലയിൽ ഉപയോഗിച്ചിരിക്കുന്ന കണക്ടഡ് ബോൾ ടെക്നോളജിയിലൂടെയാണ് യുറഗ്വായ്ക്കെതിരെ പോർച്ചുഗലിന്റെ ആദ്യ ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റേതാണെന്നു കണ്ടെത്തിയതെന്ന് ഫിഫ. മത്സരത്തിന്റെ 54–ാം മിനിറ്റിൽ നേടിയ ഗോൾ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് ആദ്യം നൽകിയത്. ബ്രൂണോയുടെ ക്രോസ് ക്രിസ്റ്റ്യാനോ ഹെഡ് ചെയ്തു ഗോളാക്കി എന്ന ധാരണയിലായിരുന്നു ഇത്. എന്നാൽ, പന്തു ക്രിസ്റ്റ്യാനോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്നു പിന്നാലെ കണ്ടെത്തി.
English Summary : FIFA tech confirms Bruno Fernandes scored Porugal opener vs Uruguay