ADVERTISEMENT

ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ക്ലബുകളുടെ ചാംപ്യൻസ് ലീഗ് എന്ന് അറിയപ്പെടുന്ന കോപ്പ ലിബെർടഡോറസ് ഫുട്ബോൾ മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബോളീവിയൻ ക്ലബ്ബായ ഡിപോർട്ടിവോ ജോർഗെ വിൽസ്റ്റെർമാനോടു 3–0 എന്ന സ്കോറിൽ റിവർ പ്ലേറ്റ് തോറ്റിരുന്നു. 2–ാം പാദത്തിൽ 4 ഗോൾ വിജയം എങ്കിലും നേടിയാൽ മാത്രമേ റിവർ പ്ലേറ്റിനു സെമിയിലേക്കു മുന്നേറാനാകൂ എന്നിരിക്കെ, ക്ലബിന്റെ കഥ കഴിഞ്ഞതായി ഭൂരിഭാഗം ആരാധകരും വിധിയെഴുതി. പെട്ടെന്ന് മെലിസിയ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പോസ്റ്റു ചെയ്തു. റിവർ പ്ലേറ്റിന്റെ വിജയത്തിനായി താൻ തന്റെ ഭാഗ്യ വസ്ത്രത്തെ ആശ്രയിക്കുകയാണെന്നും വിജയിച്ചാൽ തന്റെ ഫോളോവേഴ്സിൽ ഒരാൾക്ക് ഇത് ലേലം ചെയ്യുമെന്നുമായിരുന്നു വിഡിയോ. റിവർ പ്ലേറ്റ് താരങ്ങൾക്കും ഒരു പ്രചോദനമെന്ന നിലയിൽ ഈ വിഡിയോ അയച്ചിരുന്നു. വിഡിയോ ഫലിച്ചതു കൊണ്ടോ, അതോ റിവറിന്റെ കളി മികവുകൊണ്ടോ, എന്തായാലും 2–ാം പാദ മത്സരം റിവർ പ്ലേറ്റ് ജയിച്ചു. അതും 8–0 എന്ന മാർജിനിലെ ഉശിരൻ വിജയം! ലിബർടഡോറസ് നോക്കൗട്ട് മത്സരങ്ങൾ സാധാരണ ഇത്തരം വൻ ജയങ്ങൾ സംഭവിക്കാറുള്ളതല്ല!

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com