ADVERTISEMENT

ദോഹ∙ പൊരുതി നിന്ന സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രവേശനം. ആദ്യം ഗോളടിച്ച് മികച്ച തുടക്കം കുറിച്ചെങ്കിലും ഇഞ്ചോടിഞ്ച് പോരാടിയ സെർബിയ ഒരുവേള സ്വിറ്റ്സർലൻഡിനെ പിന്നിലാക്കി മുന്നേറി. സ്വിറ്റ്സർലൻഡിന്റെ ആദ്യഗോളിന് മറുപടിയായി തുടർച്ചയായി രണ്ട് ഗോളുകളാണ് സെർബിയ അടിച്ചത്. ഇതോടെ സ്വിറ്റ്സർലൻഡ് ആക്രമണം കടുപ്പിച്ചു. ആദ്യപകുതിയിൽ ഇഞ്ചോടിഞ്ച് പോരാടിയ സെർബിയ രണ്ടാം പകുതിയിൽ തളർന്ന അവസ്ഥയിലായി. ഇതോടെ സ്വിറ്റ്സർലൻഡിന് വിജയം എളുപ്പമായി. 

സെർദാൻ ഷാക്കിരിയാണ് സ്വിറ്റ്സർലൻഡിനായി ആദ്യഗോൾ നേടിയത്. മൊഹമെദ് ജിബ്രിൽ ഇബ്രാഹിമ സോയുടെ അസിസ്റ്റിലാണ് സെർദാൻ ഷാക്കിരി 20ാം മിനിറ്റിൽ ഗോൾ അടിച്ചത്. എന്നാൽ അ‍ഞ്ച് മിനിറ്റിനുള്ളിൽ സെർബിയ ഗോൾ മടക്കി. സ്കോർ 1–1. 26ാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച് ആണ് സെർബിയയ്ക്കായി ആദ്യ ഗോൾ നേടിയത്. ഇതോടെ ഒപ്പത്തിനൊപ്പമായ ഇരു ടീമുകളും മത്സരം കടുപ്പിച്ചു.  35ാം മിനിറ്റിൽ വ്ലാഹോവിചിന്റെ ശക്തമായ മുന്നേറ്റത്തിലൂടെ സെർബിയയുടെ രണ്ടാം ഗോളും പിറന്നു.

44ാം മിനിറ്റിൽ എംബോളോയാണ് സ്വിറ്റ്സർലൻഡിനായി ഗോൾ നേടിയത്. 48ാം മിനിറ്റിൽ വീണ്ടും സെർബിയയുടെ വലകുലുക്കി സ്വിറ്റ്സർലൻഡിന്റെ മുന്നേറ്റം. റെമോ മാർകോ ഫ്രൂലെറാണ് സെർബിയയ്ക്കായി മൂന്നാം ഗോൾ അടിച്ചത്. പിന്നീടങ്ങോട്ടുള്ള മത്സരത്തിൽ സെർബിയൻ മുന്നേറ്റം കുറഞ്ഞു. സ്വിറ്റ്സർലൻഡിന്റെ ഗോൾപോസ്റ്റിലേക്ക് പന്ത് പായിക്കാൻ പോലും പലപ്പോഴും സാധിച്ചില്ല.  

കളിയുടെ അവസാനമായപ്പോഴേക്കും ഇരു ടീമിലെയും കളിക്കാർ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഏറെ ബുദ്ധിമുട്ടിയാണ് കളിക്കാരെ റഫറി നിയന്ത്രിച്ചത്. തർക്കം കയ്യേറ്റത്തിന്റെ വക്കോളമെത്തിയിരുന്നു. ഇതിനിടെ ഇരു ടീമുകളിലേയും നിരവധിപ്പേർക്ക് മഞ്ഞക്കാർഡും കിട്ടി.  

English Summary: FIFA World Cup 2022: Serbia vs Switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com