ADVERTISEMENT

കരിയറിലെ 1000–ാം മത്സരം, അർജന്റീന നായകനായി 100–ാം മത്സരം. ഈ മുഹൂർത്തം മനോഹരമായൊരു ഗോളിലൂടെ ലയണൽ മെസ്സി ആഘോഷിച്ചതിനു പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെ 2–1 വിജയം. അർജന്റീനയുടെ ലോകകിരീട സ്വപ്നം മുന്നോട്ടു തന്നെ. വെള്ളിയാഴ്ച നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ ഫൈനലാണ് അടുത്ത കടമ്പ. മൂന്നു ദിവസങ്ങൾക്കിടെ 2 മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാലാകാണം ഓസ്ട്രേലിയയ്ക്കെതിരെ മത്സരം എളുപ്പമായിരുന്നില്ല.

ആദ്യപകുതി ബോറടിപ്പിച്ചു. മെസ്സിയുടെ ഗോൾ മാത്രമായിരുന്നു അപവാദം. ഇടവേളയ്ക്കു ശേഷം 5 ഡിഫൻഡർമാരുമായി കോച്ച് സ്കലോണി പ്രതിരോധം ശക്തമാക്കി. എന്നാൽ, ഓസ്ട്രേലിയൻ ഗോൾകീപ്പറുടെ പിഴവ് ജൂലിയൻ അൽവാരസ് മുതലെടുക്കുന്നതു വരെ തൽസ്ഥിതി തുടർന്നു. രണ്ടാം പകുതിയിൽ ഒന്നു രണ്ടു തവണ ഓസ്ട്രേലിയ വെല്ലുവിളി ഉയർത്തുകയും ചെയ്തു. ഈ പകുതിയിലാണ് മെസ്സി ഒന്നാന്തരമായി കളിച്ചത്.

ക്വാർട്ടറിൽ മെസ്സിക്കു തുണയാകാൻ ഫോമിലുള്ള റോഡ്രിഗോ ഡി പോളും ജൂലിയൻ അൽവാരസും അലക്സിസ് മക്അലിസ്റ്ററുമുണ്ടെന്നത് നേട്ടമാണ്. പ്രതിരോധത്തിലെ പോരായ്മ സ്കലോണി പരിഹരിക്കണം. 7 മത്സരം വിജയിക്കാൻ എത്തിയ ടീം നാലെണ്ണം പിന്നിട്ടുകഴിഞ്ഞു. മുപ്പത്തഞ്ചുകാരനായ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കും ഇത്. ലോകകിരീടം മാത്രമാണ് മെസ്സിയുടെ നേട്ടങ്ങളിൽ ഇല്ലാത്തത്. അർജന്റീനയും മെസ്സിയും ആ കിരീടത്തിൽ മുത്തമിടുന്നത് സ്വപ്നം കാണുകയാണ് രാജ്യവും ആരാധകരും.

English Summary : Jorge Burruchaga says Argentina moving strongly ahead to win World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com