ആകാശ നീല ജഴ്സിയണിഞ്ഞ് മെസ്സി. കാനറി മഞ്ഞയിൽ നെയ്മാർ. ഗ്രൗണ്ടിൽ മുഖാമുഖം നിൽക്കുന്ന ഇരുവരും. പിടിവിട്ടുയരുന്ന ആരവം. ഫുട്ബോൾ ആരാധകർ കാത്തുകാത്തിരിക്കുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിലൊന്ന്. അർജന്റീന– ബ്രസീൽ പോരാട്ടം! നടക്കുന്നത് സൗഹൃദ മത്സരമാണെങ്കിൽപ്പോലും ആരാധകരുടെ സകല ‘സൗഹൃദവും’ തെറ്റുന്നതാണു പതിവ്. അപ്പോൾപ്പിന്നെ, മത്സരം നടക്കുന്നത് ലോകകപ്പിലാണെങ്കിലുള്ള കാര്യം പറയാനുണ്ടോ.. ഈ ഖത്തർ ലോകകപ്പിൽ ഒരു പക്ഷേ ഇതുണ്ടായേക്കാം. ലോകകപ്പിൽ 32 വർഷത്തിനു ശേഷം ബ്രസീലും അർജന്റീനയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ കീഴ്മേൽ മറിഞ്ഞില്ലെങ്കിൽ ഫൈനലിന് മുൻപൊരു സ്വപ്ന സെമിഫൈനലിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
HIGHLIGHTS
- അണിയറയിൽ ബ്രസീൽ– അർജന്റീന സ്വപ്ന സെമി ഫൈനല്‍?
- സ്വപ്ന സെമിക്ക് ഇനി അനുകൂലമാകേണ്ടത് 3 റിസൾട്ടുകൾ കൂടി മാത്രം
- ഇരു ടീമുകളും മുൻപു ലോകകപ്പിൽ മുഖാമുഖം വന്നിട്ടുള്ളത് 4 തവണ