ADVERTISEMENT

ദോഹ∙ ‘‘ ഈശ്വരാ... പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ...’’ എന്ന് സിനിമാ ഡയലോഗിൽ പറഞ്ഞതു പോലെയുള്ള അവസ്ഥയിലാണ് ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുമ്പോൾ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്സ്. ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയർന്നു.

cho-gue-sung-south-korea
ദക്ഷിണ കൊറിയൻ താരം ചോ ഗ്യു സങ്: ചിത്രം: ട്വിറ്റർ@Kimxesther

ഇതിനിടെ ചോയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു സന്ദേശങ്ങൾ കൂടി വരാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കേണ്ട ഗതികേടിലായി താരം. ഘാനയ്ക്കെതിരെ നടന്ന മത്സരത്തിൽ 3 മിനിറ്റിനിടെ 2 ഗോൾ നേടിയതോടെയാണ് ചോയോടുള്ള ആരാധന പരകോടിയിലെത്തിയത്. 

English Summary : South Korea’s Cho Gue-sung becomes breakout World Cup heartthrob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com