ADVERTISEMENT

ദോഹ∙ ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ആവേശം ക്വാര്‍ട്ടര്‍ പോരിലേക്ക് എത്താറായി. ഫൈനല്‍ മാമാങ്കത്തിന് 12 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എട്ട് സ്റ്റേഡിയങ്ങളില്‍ ഖത്തറൊരുക്കിയ വിസ്മയം ചരിത്രമാകുമെന്നുറപ്പാണ്. ആ വിസ്മയങ്ങളിലേറ്റവും പ്രധാനപ്പെട്ട 974 സ്റ്റേഡിയവും ചരിത്രത്തില്‍ ചേര്‍ത്തു പറയും. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സ്റ്റേഡിയത്തില്‍ പന്തുരുളുന്നത്.

ബ്രസീല്‍– ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടര്‍ മത്സരത്തോടെ ആളും ആരവവും ഒഴിഞ്ഞ 974 സ്റ്റേ‍‍‍ഡിയം ലോകകപ്പിനുശേഷം പൊളിച്ചു തുടങ്ങും. സ്പെയ്നിലെ സെന്‍വിഗ് എരിബാന്‍ ഗ്രൂപ്പാണ് സ്റ്റേ‍ഡിയം നിര്‍മാണത്തിന്റെ പിന്നില്‍. അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടികൊടുത്ത പോളണ്ടുമായുള്ള മത്സരമടക്കം 7 മത്സരങ്ങള്‍ക്കാണ് 974 സ്റ്റേഡിയം ആതിഥേയരായത്. ഗ്രൂപ്പ് സി യിലെ പോളണ്ട് – മെക്സിക്കോ മത്സരമായിരുന്നു ആദ്യത്തേത്.

44,089 ആളുകള്‍ക്ക് ഒരേ സമയം കളികാണാനുള്ള വിശാലത സ്റ്റേഡിയത്തിനുണ്ടായിരുന്നു. 2019 നവംബര്‍ ഒന്നിനാണ് നിര്‍മാണം ആരംഭിച്ചത്. 2021 നവംബര്‍ 30 ന് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുകയും നവംബര്‍ 22 ന് ആദ്യ ലോകകപ്പ് മത്സരത്തിന് പന്തുരുളുകയും ചെയ്തു. ദക്ഷിണ കൊറിയക്കെതിരെ ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തോടെ 974 സ്റ്റേഡിയം ഫുട്ബോള്‍ ആരാധകരോടു സലാം പറഞ്ഞു.

English Summary: Stadium 974 to be Dismantled After Brazil vs South Korea FIFA World Cup 2022 Round of 16 Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com