ADVERTISEMENT

ക്വാർട്ടർ വരെ നേരിടാൻ താരതമ്യേന കടുപ്പം കുറഞ്ഞ എതിരാളികൾ. പിന്നെ ഫ്രാൻസോ ഇംഗ്ലണ്ടോ. ഹ്യൂഗോ സാഞ്ചെസ് പറഞ്ഞതുപോലെ ലോകകപ്പിൽ സെമിഫൈനൽ വരെയുള്ള അനായാസ മുന്നേറ്റം സ്വപ്നം കണ്ടിരുന്നോ കോച്ച് ലൂയി എൻറിക്വെയും സ്പാനിഷ് ടീമും? പ്രീ ക്വാർട്ടർ ഘട്ടം പിന്നിടുമ്പോൾ അതേ സ്പെയിൻ മടങ്ങുകയാണ്. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെക്കെതിരെ 7 ഗോൾ അടിച്ച് ആരാധകരെ ആവോളം മോഹിപ്പിച്ച സ്പെയിൻ. 2–ാം മത്സരത്തിൽ പൊരുതിക്കളിച്ച ജർമനിക്കെതിരെ സമനില (1–1). 3–ാം മത്സരത്തിൽ ജപ്പാനോടു തോൽവി (2–1). പന്തവകാശം കുത്തകയാക്കിവച്ച, പാസിങ്ങിൽ മായാജാലങ്ങൾ കാട്ടിയ സ്പെയിൻ, ഒടുവിൽ മൊറോകോയ്ക്കെതിരെ പെനൽറ്റി സ്പോട്ടിൽനിന്നു പോലും ലക്ഷ്യം കാണാനാവാതെ പുറത്തേക്ക്. താളം തെറ്റുന്ന ടിക്കി–ടാക്ക ശൈലിയുടെ മറ്റൊരു അധ്യായമാണോ ഖത്തറിലും സ്പെയിൻ കുറിച്ചത്. പ്ലാൻ എ പിഴയ്ക്കുമ്പോൾ സാധാരണ ഒരു പ്ലാൻ ബി പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. പാസിങ്ങും പവർ ഗെയിമും ചേർന്ന ട്രിക്കി ടാറ്റ എന്ന അവരുടെ പ്ലാൻ കളത്തിൽ കാണാനായോ? സ്പാനിഷ് ഫുട്ബോളിനെ ഇനിയും മുന്നോട്ടുനയിക്കുക എൻറിക്വെയുടെ പിഴയ്ക്കുന്ന പാസിങ് പരീക്ഷണങ്ങളോ? 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പോടെ ഒരിക്കൽ മാത്രം വിരിഞ്ഞ സ്പാനിഷ് വസന്തം ഇനിയും അകലെയോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com