ADVERTISEMENT

റോം∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കാപെല്ലോ. അഹങ്കാരിയും ഒരു ക്ലബിനും ഉൾകൊള്ളാൻ പറ്റാത്ത താരമായി മാറിയെന്നും കാപെല്ലോ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിമർശനവുമായി കാപെല്ലോ രംഗത്തെത്തിയത്. 

‘‘ക്രിസ്റ്റ്യാനോ തന്നെയാണ് തന്റെ കരിയർ നശിപ്പിച്ച് ഈ രൂപത്തിലാക്കിയത്. നാണക്കേടല്ലാതെ എന്താണ്. ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല. അദ്ദേഹം ഒരു അഹങ്കാരിയാണ്. ഒരു ക്ലബിനും അദ്ദേഹത്തെ ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയായി’’– കാപെല്ലോ പറഞ്ഞു.

ഖത്തര്‍‌ ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വന്നതിനെയും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തർക്കത്തെയും ആസ്പദമാക്കിയായിരുന്നു കാപെല്ലോയുടെ വിമര്‍ശനം. ലോകകപ്പ് മത്സരങ്ങളിൽ താരത്തെ ബെഞ്ചിലിരുത്തിയ പരിശീലകന്‍ ഫെർണാണ്ടോ സാന്റോസിനെതിരെ അമർഷം ഉയരുകയും പിന്നാലെ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു. 

അതേസമയം താരം ഏത് ക്ലബിന് വേണ്ടി കളിക്കുമെന്ന കാര്യം ഇപ്പോഴും സ്ഥിതീകരിച്ചിട്ടില്ല. സൗദി ക്ലബായ അൽ നാസ്റിന് വേണ്ടി 2030 വരെ കരാറൊപ്പിടുന്നു എന്ന റിപ്പോർട്ടുകള്‍ ഈയിടെ പുറത്തു വന്നിരുന്നു.

English Summary: Fabio Capello slams Cristiano Ronaldo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com