ADVERTISEMENT

മലപ്പുറം ∙ കോവിഡിനു ശേഷം സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ വീണ്ടും വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ ഇത്തവണ കേരളത്തിലെത്തുന്നത് നൂറിലേറെ ആഫ്രിക്കൻ താരങ്ങൾ. കേരള സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ രണ്ടു ഘട്ട റജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ഇതുവരെ 70 വിദേശ താരങ്ങളെയാണ് വിവിധ ടീമുകൾ ഉൾപ്പെടുത്തിയത്.

ജനുവരി ആദ്യ വാരം നടക്കുന്ന മൂന്നാംഘട്ട റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ആകെ നൂറിലേറെ വിദേശ താരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം.ലെനിൻ മനോരമയോട് പറഞ്ഞു. ഇത്തവണ ഒരു ടീമിൽ 3 വിദേശ താരങ്ങളെ വരെ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. മുൻപ് 2 പേർക്കായിരുന്നു അനുമതി. 

ലൈബീരിയ, ഐവറി കോസ്റ്റ്, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തവണ കൂടുതൽ പേർ കേരളത്തിൽ കളിക്കാനെത്തുന്നത്. ഇവരുടെ സംരക്ഷണം അതത് ടീമുകളുടെ മാനേജർമാർക്കായിരിക്കും.

English Summary: Sevens Football- More than 100 foreign players to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com