ADVERTISEMENT

സാന്റോസ്∙ കഴിഞ്ഞ ദിവസം അന്തരിച്ച ലോകഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം നാളെ നടക്കും. ഭൗതികശരീരം ഇന്നു സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും. പെലെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ലോകമൊന്നായി ഇന്നും നാളെയും ബ്രസീലിലേക്ക് ഒഴുകും. 

സാന്റോസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ വിലാ ബെൽമിറോ സ്റ്റേഡിയത്തിലാണ് പെലെയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കുക. പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് ശ്മശാനത്തിൽ‌ അടക്കം ചെയ്യും. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.

പെലെയുടെ സംസ്കാരം നടക്കേണ്ട സാന്റോസിലെ ശ്മശാനം
പെലെയുടെ സംസ്കാരം നടക്കേണ്ട സാന്റോസിലെ ശ്മശാനം

English Summary: Pele Funeral at Santos, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com