പാരിസ് ∙ ഫ്രാൻസ് ഫുട്ബോൾ ടീം ക്യാപ്റ്റനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 2018 ലോകകപ്പ് കിരീടനേട്ടം ഉൾപ്പെടെയുള്ള ചരിത്രനിമിഷങ്ങളിൽ ഫ്രാൻസിന്റെ ഗോൾവല കാത്ത ലോറിസായിരുന്നു ഇത്തവണ ഖത്തർ ലോകകപ്പിലും ഫ്രാൻസിന്റെ ക്യാപ്റ്റൻ. ഫ്രാൻസിനായി 145 മത്സരങ്ങൾ കളിച്ച ലോറിസ് ക്ലബ് കരിയർ തുടരും.
English Summary: Hugo Lloris has ended his international career