ADVERTISEMENT

സതാംപ്ടൻ ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി സതാംപ്ടന് അട്ടിമറി ജയം. മൂന്നു ദിവസത്തിനിടെ ചെൽസിയെ രണ്ടു തവണ തോൽപിച്ച ആത്മവിശ്വാസത്തിലെത്തിയ സിറ്റിയെ 2–0നാണ് സതാംപ്ടൻ തകർത്തത്. 

  ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് സിറ്റി. സതാംപ്ടൻ ഏറ്റവും അവസാന സ്ഥാനത്തും! 

23–ാം മിനിറ്റിൽ സെക്കു മഹയിലൂടെ ആദ്യ ഗോൾ നേടിയ സതാംപ്ടൻ 28–ാം മിനിറ്റിൽ മോസ ജനേപ്പോയിലൂടെ രണ്ടാം ഗോളും നേടി. സെമിഫൈനലിൽ സതാംപ്ടൻ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. നോട്ടിങ്ങാം ഫോറസ്റ്റും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് രണ്ടാം സെമിഫൈനൽ. 

English Summary: English League Cup Football Southampton beat Manchester City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com