ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഗോളടി തുടർന്ന മാർക്കസ് റാഷ്ഫഡിന്റെ മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ നഗരപ്പോരിലും മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. അയൽക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ 2–1നാണ് എറിക് ടെൻ ഹാഗിന്റെ ടീം വീഴ്ത്തിയത്. 82–ാം മിനിറ്റിൽ റാഷ്ഫഡാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. 78–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആദ്യ ഗോൾ നേടി. ഒരു ഗോളിനു പിന്നിലായ ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. 60–ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷാണ് സിറ്റിയെ മുന്നിലെത്തിച്ചത്.

ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള സിറ്റിക്ക് (39) തൊട്ടു പിന്നിലെത്തി (38). 44 പോയിന്റുള്ള ആർസനലാണ് ഒന്നാമത്. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി തുടർച്ചയായ 9–ാം ജയമാണ് യുണൈറ്റഡ് ഇന്നലെ സ്വന്തം മൈതാനത്തു കുറിച്ചത്. സീസണിലെ 16–ാം ഗോളും കഴിഞ്ഞ ഏഴു മത്സരങ്ങളിലെ 8–ാം ഗോളുമാണ് റാഷ്ഫഡ് നേടിയത്.

മറ്റൊരു മത്സരത്തിൽ ബ്രൈട്ടൺ കരുത്തരായ ലിവർപൂളിനെ അട്ടിമറിച്ചു. സോളി മാർച്ചിന്റെ ഇരട്ടഗോളും ഡാനി വെൽബെക്കിന്റെ ഗോളുമാണ് ബ്രൈട്ടന് അട്ടിമറി ജയം സമ്മാനിച്ചത്. 47, 53 മിനിറ്റുകളിലായാണ് മാർച്ച് ഇരട്ടഗോൾ നേടിയത്. 81–ാം മിനിറ്റിലായിരുന്നു വെൽബെക്കിന്റെ ഗോൾ. വിജയത്തോടെ ബ്രൈട്ടൻ 18 കളികളിൽനിന്ന് 30 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ലിവർപൂൾ 18 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.

മറ്റു മത്സരങ്ങളിൽ സതാംപ്ടൻ എവർട്ടനെയും (2–1), നോട്ടിം ഫോറസ്റ്റ് ലെസ്റ്റർ സിറ്റിയേയും (2–0), വോൾവ്സ് വെസ്റ്റ്ഹാമിനെയും (1–0), ബ്രെന്റ്ഫോർഡ് ബേൺമൗത്തിനെയും (2–0) തോൽപ്പിച്ചു.

English Summary: English Premier League 2023- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com