കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോട് അനുബന്ധിച്ച് കലൂർ സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം ഏർപെടുത്തി. ഞായറാഴ്ച നടക്കുന്ന മത്സരം കാണാനെത്തുന്നവർക്ക് പാർക്കിങ് ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ലബ് അറിയിച്ചു. ഈ സാഹചര്യത്തിൽ കാണികൾ പൊതുഗതാഗത സംവിധാനം കൂടുതലായും ഉപയോഗപ്പെടുത്തണം.
മത്സരദിനത്തിൽ സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും വാഹനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്ന് മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്കു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മത്സരദിനത്തിലും ആരാധകർക്ക് അവസരം. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ഓൺലൈനായി ടിക്കറ്റ് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
English Summary: KBFC VS NEUFC Match, restrictions for parking