ബാർസിലോന ∙ ക്ലബ്ബിനു വേണ്ടിയുള്ള 100–ാം മത്സരത്തിൽ ഗോളടിച്ച് തിളങ്ങിയ പെദ്രിയുടെ മികവിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ജിറോണയ്ക്കെതിരെ ബാർസിലോനയ്ക്ക് ജയം (1–0). 25–ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെക്കു പകരക്കാരനായി ഇറങ്ങിയ പെദ്രി 61–ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ബാർസയ്ക്കു വേണ്ടി 100 മത്സരം തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഇരുപതുകാരൻ പെദ്രി. ബൊജാൻ കിർകിച്ചാണ് (19 വയസ്സ്) ഏറ്റവും പ്രായം കുറഞ്ഞയാൾ. 18 കളികളിൽ 47 പോയിന്റുമായി ബാർസ ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 17 കളികളിൽ 41 പോയിന്റുമായി റയൽ മഡ്രിഡാണ് രണ്ടാമത്.
English Summary: Spanish league football update