മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് വലൻസിയ തങ്ങളുടെ പരിശീലകൻ ഗെന്നാരോ ഗട്ടൂസോയെ (45) പുറത്താക്കി. ഞായറാഴ്ച റയൽ വയ്യദോലിദിനോട് 1–0ന് വലൻസിയ തോറ്റതിനു പിന്നാലെയാണ് ഗട്ടൂസോയുമായുള്ള കരാർ അവസാനിപ്പിക്കാൻ ക്ലബ് തീരുമാനിച്ചത്. കോച്ചും ക്ലബ്ബും തമ്മിൽ സംസാരിച്ചുള്ള ഉടമ്പടി അനുസരിച്ചാണു നടപടി. ലാ ലിഗയിൽ 14–ാം സ്ഥാനത്താണിപ്പോൾ വലൻസിയ. സീസണിൽ ഇതുവരെ ജയിക്കാനായത് 5 മത്സരങ്ങൾ.
English Summary: Gattuso was fired