പാരിസ് ∙ ഫ്രാൻസ് ഡിഫൻഡർ റാഫേൽ വരാൻ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. 2018 ലോകകപ്പ് നേടിയ ടീമിലംഗമായ ഇരുപത്തൊമ്പതുകാരൻ വരാൻ ഇക്കുറി രണ്ടാം സ്ഥാനത്തെത്തിയ ഫ്രഞ്ച് ടീമിലുമുണ്ടായിരുന്നു. 2021 യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസ് ജേതാക്കളായപ്പോഴും വരാൻ ടീമിലംഗമായിരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗമായ വരാൻ ക്ലബ് ഫുട്ബോളിൽ തുടരും.
English Summary: Raphael Varane retired