പാരിസ് ∙ ലയണൽ മെസ്സിയുടെ 2–ാം പകുതിയിലെ ഗോളിൽ ടുളൂസിനെ 2–1നു തോൽപിച്ച പിഎസ്ജി ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലീഡുയർത്തി. ഒന്നാം സ്ഥാനത്തു പിഎസ്ജിക്ക് 8 പോയിന്റ് ലീഡ്. 20–ാം മിനിറ്റിൽ ബ്രാങ്കോ വാൻ ഡൻ ബൂമനിലൂടെ ടുളൂസാണ് കളിയിൽ ആദ്യം ലീഡെടുത്തത്. ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് മൊറോക്കോ താരം അച്‌റഫ് ഹാക്കിമി 38–ാം മിനിറ്റിൽ പിഎസ്ജിയെ ഒപ്പമെത്തിച്ചു. പിന്നാലെയാണ് ഹാക്കിമിക്കൊപ്പം നടത്തിയ നീക്കത്തിൽ മെസ്സി വിജയലക്ഷ്യം കുറിച്ചത്. കഴിഞ്ഞ 5 കളികളിൽ മെസ്സിയുടെ മൂന്നാമത്തെ ഗോളാണിത്.
പരുക്കേറ്റ സ്ട്രൈക്കർമാരായ കിലിയൻ എംബപെയും നെയ്മാറുമില്ലാതെ മെസ്സിയിൽ മാത്രം പ്രതീക്ഷയർപ്പിച്ചായിരുന്നു പിഎസ്ജി കളിക്കിറങ്ങിയത്. 22 കളിയിൽ പിഎസ്ജിക്ക് 54 പോയിന്റായി. രണ്ടാമതുള്ള മാഴ്സൈയ്ക്ക് 21 കളിയിൽ 46.
English Summary: french league one football update