തുർക്കി ഭൂകമ്പത്തിൽപെട്ട് മുൻ ചെൽസി താരവും; അദ്ഭുതകരമായി രക്ഷപ്പെട്ടു

TURKEY-QUAKE/ATSU
SHARE

ലണ്ടൻ∙ തുർക്കിയിലെ ഭുകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സു (31) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് അറ്റ്സുവിനെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയത്.

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നിവയ്ക്കായി കളിച്ച അറ്റ്സു നിലവിൽ തുർക്കി ക്ലബ് ഹതായ്സ്പോറിന്റെ അറ്റാക്കിങ് മിഡ്ഫീൽഡ‍റാണ്. അറ്റ്സു താമസിച്ചിരുന്ന കെട്ടിടം ഭൂകമ്പത്തിൽ തകർന്നുവീഴുകയായിരുന്നു.  പിന്നാലെ നടത്തിയ തിരച്ചിലിൽ താരത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിലവിലെ ആരോഗ്യനില പുറത്തുവിട്ടിട്ടില്ല.

English Summary: Turkey earthquake: Ex-Newcastle United player Christian Atsu pulled alive from rubble

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS