കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനില (3–3). ക്ലെയ്റ്റൻ സിൽവ (10, 64 മിനിറ്റുകൾ), ജേക്ക് ഹെർവിസ് (45+2) എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്. പാർഥിപ് സുന്ദർ ഗൊഗോയ് (30), മലയാളി താരം എം.എസ്. ജിതിൻ (32), ഇമ്രാൻ ഖാൻ (85) എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ 9–ാമതാണ് ഈസ്റ്റ് ബംഗാൾ. അവസാന സ്ഥാനക്കാരാണ് നോർത്ത് ഈസ്റ്റ്.
English Summary : East Bengal vs North East United match ended in draw