ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ ആർസനലിനെ ബ്രെന്റ്ഫോഡ് സമനിലയിൽ പിടിച്ചു (1–1). ആസ്റ്റൺ വില്ലയെ 3–1നു തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി ഇതോടെ ഒന്നാം സ്ഥാനത്ത് ആർസനലിന്റെ ലീഡ് 3 പോയിന്റാക്കി കുറച്ചു. സിറ്റി ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡിനെ 2–0നു തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡാണ് മൂന്നാമത്. കഴിഞ്ഞയാഴ്ച സിറ്റിയെ തോൽപിച്ച ടോട്ടനം ഇന്നലെ ലെസ്റ്റർ സിറ്റിയ്ക്കെതിരെ വൻതോൽവി ഏറ്റുവാങ്ങി (4–1). ചെൽസി വെസ്റ്റ് ഹാം യുണൈറ്റഡിനോട് 1–1 സമനില വഴങ്ങി. 

English Summary: Arsenal vs Brentford Match Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com