ലോക ഫുട്ബോൾ ഇതിഹാസങ്ങളെ നേരിടാൻ ഐ.എം. വിജയൻ ഇന്നിറങ്ങും

ദുബായിൽ ലോകകപ്പ് താരങ്ങളും ഏഷ്യൻ താരങ്ങളും തമ്മിലുള്ള ചാരിറ്റി ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മുൻ ഇന്ത്യൻ നായകൻ ഐ.എം.വിജയൻ ബ്രസീൽ ലോകകപ്പ് താരങ്ങളായ റിവാൾഡോ, അൽഡെയർ, ഡൂംഗ എന്നിവർക്കൊപ്പം.
SHARE

ദുബായ് ∙ ലോകകപ്പ് ഫുട്ബോൾ ഇതിഹാസങ്ങളെ നേരിടാൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ ഇറങ്ങുന്ന സ്വപ്നസമാനമായ മൽസരത്തിന് ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് സബീൽ സ്റ്റേഡിയത്തിൽ പന്തുരുളും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഫണ്ട് ലക്ഷ്യമാക്കി ഏഷ്യൻ പാരാലിംപിക് കമ്മിറ്റിയും ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും ചേർന്നൊരുക്കുന്ന സൗഹൃദ മൽസരത്തിലാണ് ലോകകപ്പ് താരങ്ങൾക്കെതിരെ ഐ.എം.വിജയൻ ഉൾപ്പെടുന്ന ഏഷ്യൻ ടീം ഇറങ്ങുന്നത്. 

ഏഷ്യൻ നിരയിലെ ഏക ഇന്ത്യൻ താരമാണ് ഐ.എം.വിജയൻ. ലോകകപ്പ് സ്റ്റാഴ്സ് ടീമിൽ ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ  റൊമാരിയോ, റോബർട്ടോ കാർലോസ്, റിവാൾഡോ, ഡൂംഗ, കഫു, അൽഡെയർ തുടങ്ങിയവരുണ്ട്.

English Summary : IM Vijayan's match with Brazil legends today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS