ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്ക് ഇതിലും മികച്ചൊരു സമ്മാനം കിട്ടാനില്ല! 613–ാം തവണ ക്ലബ്ബിനെ പരിശീലിപ്പിച്ച് സിമിയോണി റെക്കോർഡ് കുറിച്ച മത്സരത്തിൽ അത്‌ലറ്റിക്കോ 6–1നു സെവിയ്യയെ തകർത്തു.

മെംഫിസ് ഡിപായിയും അൽവാരോ മൊറാട്ടയും ഇരട്ടഗോൾ നേടി. ജയത്തോടെ അത്‌ലറ്റിക്കോ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. സ്പാനിഷ് കോച്ച് ലൂയിസ് അരഗോണസിന്റെ ക്ലബ്ബ് റെക്കോർഡാണ് (612 മത്സരങ്ങൾ) അർജന്റീനക്കാരൻ സിമിയോണി മറികടന്നത്.

2011ൽ അത്‌ലറ്റിക്കോയുടെ ചുമതല ഏറ്റെടുത്ത സിമിയോണി ക്ലബ്ബിനു രണ്ടു തവണ വീതം സ്പാനിഷ് ലീഗും യൂറോപ്പ ലീഗും നേടിക്കൊടുത്തു. കോപ്പ ഡെൽ റേയിൽ ഒരു വട്ടം ജേതാക്കളായ ക്ലബ് 2 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലുകളും കളിച്ചു.

English Summary: Simeone sets new Atletico record of 613 matches at helm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com