ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇനി കളി മാറും; 48 ടീമുകൾ ഇറങ്ങും, 104 മത്സരങ്ങൾ

fifa-world-cup-trophy-1
ലോകകപ്പ് ഫുട്‌ബോൾ ട്രോഫി. ചിത്രം: Reuters
SHARE

വാഷിങ്ടൻ ∙ യുഎസിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിൽ 104 മത്സരങ്ങളുണ്ടായിരിക്കുമെന്ന് ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫ അറിയിച്ചു. ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി വർധിക്കുന്നതോടെയാണിത്.

1998 ലോകകപ്പ് മുതൽ ഒരു ടൂർണമെന്റിൽ 64 മത്സരങ്ങൾ മാത്രമാണുണ്ടായിരുന്നത്. 4 ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളായി തിരിച്ചാകും അടുത്ത ലോകകപ്പിൽ മത്സരം.

ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിൽ നിന്നുമായി ഏറ്റവും മികച്ച 8 മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32വിലേക്ക് യോഗ്യത നേടും. ജൂലൈ 19നാണ് ലോകകപ്പ് ഫൈനൽ നടക്കുക.

English Summary : 104 matches in 2026 football world cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS