‘എടികെ’ പുറത്ത്; ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്; കൊൽക്കത്ത ടീമിന് വീണ്ടും പേരുമാറ്റം

Mail This Article
കൊൽക്കത്ത∙ ഐഎസ്‍എൽ ഫുട്ബോൾ ചാംപ്യന്മാരായതിനു പിന്നാലെ പേരിലും മാറ്റം വരുത്തി എടികെ മോഹൻ ബഗാൻ. അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് എന്ന പേരിലാകും മത്സരിക്കുക എന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു. ശനിയാഴ്ച നടന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയത്.
കൊൽക്കത്തയിലെ പുരാതന ക്ലബ്ബായ മോഹൻ ബഗാനും ഐഎസ്എൽ ക്ലബ് എടികെയും ഒന്നിച്ചപ്പോഴായിരുന്നു ടീമിന് എടികെ ബഗാൻ എന്നു പേരിട്ടത്. ഇന്ത്യൻ ഫുട്ബോളിന്റെ പാരമ്പര്യവും പെരുമയുമുള്ള മോഹൻ ബഗാന്റെ പേരിനൊപ്പം എടികെ എന്നു കൂടി ചേർത്തതിനോട് ആരാധകർക്കു വിയോജിപ്പുണ്ടായിരുന്നു. ഇതോടെ നഷ്ടമായ ആരാധക പിന്തുണ പുതിയ പേരുമാറ്റത്തിലൂടെ തിരികെ പിടിക്കാമെന്നാണ് ക്ലബ് അധികൃതരുടെ കണക്കുകൂട്ടൽ.
English Summary: ATK Mohun Bagan to be renamed Mohun Bagan Super Giants