മലപ്പുറം ∙ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചാംപ്യൻസ് ലീഗിലേക്ക് ഇന്ത്യയിൽനിന്നുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള മത്സരം ഏപ്രിൽ 4ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.
ഐഎസ്എലിലെ ഇത്തവണത്തെ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയും 2021–22 സീസണിലെ ജേതാക്കളായ ജംഷഡ്പുർ എഫ്സിയും തമ്മിലാണ് മത്സരം. അതേസമയം, സൂപ്പർ കപ്പിനുള്ള ഐ ലീഗ് ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ കോഴിക്കോട്ടു നിന്ന് പയ്യനാട്ടേക്ക് മാറ്റി. ഇതോടെ സൂപ്പർ കപ്പിന് ഏപ്രിൽ 3ന് പയ്യനാട്ട് തുടക്കമാകും. 10 ഐ ലീഗ് ടീമുകൾ തമ്മിലാണ് യോഗ്യതാ മത്സരങ്ങൾ.
8ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് മത്സരങ്ങൾ തുടങ്ങും. 9നാണ് പയ്യനാട്ടെ ഗ്രൂപ്പ് മത്സരങ്ങൾ തുടങ്ങുക. സെമി ഫൈനലുകൾ 21ന് കോഴിക്കോട്ടും 22ന് പയ്യനാട്ടും നടക്കും. ഫൈനൽ 25ന് കോഴിക്കോട്ട്.
English Summary: AFC Qualifier match at Manjeri