ADVERTISEMENT

പാരിസ്∙ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപെയും ആദ്യ ഇലവനിൽ ഇറങ്ങിയിട്ടും ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ റെന്നെയ്ക്കെതിരെ പിഎസ്ജിക്ക് തോൽവി (2–0). സീസണിൽ സ്വന്തം മൈതാനത്ത് ആദ്യമായാണ് പിഎസ്ജി തോൽക്കുന്നത്. ഇതോടെ സ്വന്തം ഗ്രൗണ്ടിൽ 35 മത്സരങ്ങൾ തോൽവി അറിയാതെയുള്ള പിഎസ്ജിയുടെ കുതിപ്പ് അവസാനിച്ചു. കാൾ ടോക്കോ ഇകാംബി (45–ാം മിനിറ്റ്), അർനോഡ് കലിമെൻഡോ (45) എന്നിവരാണ് ഗോൾ നേടിയത്. ലീഗിൽ 28 മത്സരങ്ങളിലായി 66 പോയിന്റോടെ ഒന്നാമതാണ് പിഎസ്ജി. 59 പോയിന്റുള്ള മാഴ്സെയാണ് രണ്ടാമത്. അഞ്ചാമതാണ് റെന്നെ.

English Summary: PSG lost in French league football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com