ഫുട്ബോളിൽ നിന്ന് വിരമിച്ച് ജർമൻ കളിക്കാരൻ മെസൂട് ഓസിൽ

FILES-FBL-ENG-PR-ARSENAL-CRIME-OZIL
SHARE

ബർലിൻ∙ ജർമൻ ദേശീയ ഫുട്ബോൾ കളിക്കാരനായിരുന്ന മെസൂട് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആർസനൽ, റിയൽ മഡ്രിഡ് ക്ലബ്ബുകളിലും താരമായിരുന്നു അദ്ദേഹം. 2014ൽ ജർമനി ലോകകപ്പ് ഉയർത്തിയപ്പോൾ ടീമിൽ അംഗമായിരുന്നു. ജർമൻ ടീം വിജയിച്ച 92 മത്സരങ്ങളിൽ കളിക്കാരനായിരുന്നു. 2012ൽ സ്പാനിഷ് ലാലിഗ ഉൾപ്പെടെ ക്ലബ് മത്സരങ്ങളിൽ ഒൻപത് കപ്പുകളും നേടിയിട്ടുണ്ട്. 

മറക്കാനാകാത്ത അനുഭവങ്ങളും നിമിഷങ്ങളും നിറഞ്ഞ വിസ്മയകരമായ യാത്രയായിരുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. 17 വർഷത്തോളം പ്രഫഷനൽ കളിക്കാരനായിരിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്. അടുത്തിടെയുണ്ടായ പരുക്കുകൾ, കളിക്കളം വിടേണ്ട സമയമായെന്ന് വ്യക്തമാക്കുന്നതായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

English Summary: Mesut Ozil: retires from football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS