സൂപ്പർ ഫ്രീകിക്കിൽ 800 തികച്ച് ലയണൽ മെസ്സി; പാനമയെ തകർത്ത് അർജന്റീനയ്ക്കു വിജയം- ചിത്രങ്ങള്‍

argentina-messi
അര്‍ജന്റീന താരങ്ങളുടെ വിജയാഘോഷം
SHARE

ബ്യൂനസ് ഐറിസ്∙ ഖത്തറിൽ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്കു വിജയം. പാനമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. മത്സരത്തിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ മെസ്സി തന്റെ കരിയറിലെ എണ്ണൂറാം ഗോളും തികച്ചു.

രണ്ടാം പകുതിയിലായിരുന്നു മത്സരത്തിന്റെ രണ്ടു ഗോളുകളും പിറന്നത്. 78–ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ, ആ പന്തു പിടിച്ചെടുത്താണ് തിയാഗോ അൽമാഡ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 89–ാം മിനിറ്റിൽ മെസ്സിയെടുത്ത ഫ്രീകിക്ക് ലക്ഷ്യത്തിലെത്തി.

ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ ലയണൽ മെസ്സി
ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ ലയണൽ മെസ്സി
പാനമയ്ക്കെതിരായ മത്സരത്തിൽ അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ
പാനമയ്ക്കെതിരായ മത്സരത്തിൽ അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ

ചൊവ്വാഴ്ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ കുറുസോയാണ് അർജന്റീനയുടെ എതിരാളികൾ. ഈ കളിയിൽ ഗോൾ നേടാൻ സാധിച്ചാൽ മെസ്സിക്കു ദേശീയ ടീമിനായി 100 ഗോളുകളെന്ന നേട്ടത്തിലെത്താം. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ കളിച്ച അതേ ടീമിനെയാണ് അർജന്റീന പാനമയ്ക്കെതിരെയും കളിക്കാനിറക്കിയത്.

മെസ്സിയും മക്കളും
മെസ്സിയും മക്കളും
അർജന്റീന താരങ്ങൾ ലോകകപ്പ് ട്രോഫിയുടെ മാതൃകകളുമായി
അർജന്റീന താരങ്ങൾ ലോകകപ്പ് ട്രോഫിയുടെ മാതൃകകളുമായി
അർജന്റീന താരങ്ങളുടെ ഗോളാഘോഷം
അർജന്റീന താരങ്ങളുടെ ഗോളാഘോഷം
ലയണൽ മെസ്സി
ലയണൽ മെസ്സി
അർജന്റീന താരങ്ങൾ ലോകകപ്പ് ട്രോഫിയുടെ മാതൃകകളുമായി
അർജന്റീന താരങ്ങൾ ലോകകപ്പ് ട്രോഫിയുടെ മാതൃകകളുമായി
അർജന്റീന താരങ്ങൾ
അർജന്റീന താരങ്ങൾ
അർജന്റീന താരങ്ങൾ ലോകകപ്പ് ട്രോഫിയുടെ മാതൃകകളുമായി
അർജന്റീന താരങ്ങൾ ലോകകപ്പ് ട്രോഫിയുടെ മാതൃകകളുമായി

English Summary: Argentina vs Panama Match Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS