പാരിസ് ∙ യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ന് ഫ്രാൻസിനെ നേരിടുന്ന നെതർലൻഡ്സ് ടീമിന് തിരിച്ചടിയായി വൈറൽ പനി. വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കോഡി ഗാക്പോ, മാത്തിസ് ഡി ലിറ്റ്, സ്വെൻ ബോട്ട്മാൻ, ജോയ് വീർമാൻ, ബാർട്ട് വെർബ്രുഗൻ എന്നിവരെ ടീം ക്യാംപിൽ നിന്നു തിരിച്ചയച്ചു.
മിഡ്ഫീൽഡർ ഫ്രെങ്കി ഡിയോങ്, വിങർ സ്റ്റീവൻ ബെർഗ്‌വിൻ എന്നിവരെ നേരത്തെ പരുക്കു മൂലം നഷ്ടമായിരുന്നു. ദേശീയ ടീം പരിശീലകനായുള്ള രണ്ടാം വരവിൽ റൊണാൾഡ് കൂമാന്റെ ആദ്യ മത്സരമാണിത്. പാരിസിലെ സ്താദ് ദ് ഫ്രാൻസിലാണ് മത്സരം.
English Summary: Viral fever in Netherlands team camp