നാല് കളികളിൽ എട്ടു ഗോള്‍; സാഫ് കപ്പിൽ മലയാളി താരം ഷിൽജി ഷാജിക്ക് ഗോൾഡൻ ബൂട്ട്

shilji-shaji-got-golden-boot
ഷിൽജി ഷാജി (ഇടത്) ട്രോഫിയുമായി
SHARE

ധാക്ക (ബംഗ്ലദേശ്)∙ സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ മലയാളി താരം ഷിൽജി ഷാജിക്ക് ഗോൾഡൻ ബൂട്ട്. ടൂർണമെന്റിൽ 4 മത്സരങ്ങളിലായി 8 ഗോളാണ് ഷിൽജി നേടിയത്.

ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 3 ഗോൾ നേടിയ ഷിൽജി ഭൂട്ടാനെതിരെ 5 ഗോൾ നേടി. ബംഗ്ലദേശ്, റഷ്യ ടീമുകൾക്കെതിരെ ഗോൾ നേടാനായില്ല.ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്നലെ റഷ്യ 2–0ന് ഇന്ത്യയെ തോൽപിച്ചു. കളിച്ച 4 മത്സരങ്ങളും ജയിച്ച റഷ്യ 12 പോയിന്റുമായി സാഫ് കപ്പ് ചാംപ്യന്മാരായി. ബംഗ്ലദേശ് 2–ാം സ്ഥാനത്തും ഇന്ത്യ 3–ാം സ്ഥാനത്തുമാണ്.

English Summary : Shilji Shaji got Golden Boot in SAF Cup under 17 womens Football match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS