ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ അത്‌ലറ്റിക്കോ മഡ്രിഡ് രണ്ടാം സ്ഥാനക്കാരായ റയൽ മഡ്രിഡിനു തൊട്ടു പിന്നിലെത്തി. റയോ വയ്യെക്കാനോയെ 2–1നു തോൽപിച്ച അത്‌ലറ്റിക്കോയ്ക്ക് 28 കളികളിൽ 57 പോയിന്റായി. റയലിന് അത്രയും കളികളിൽ 59 പോയിന്റ്. 27 കളികളിൽ 71 പോയിന്റുള്ള ബാർസിലോനയാണ് ഒന്നാം സ്ഥാനത്ത്. നഹുവൽ മൊളീന (22–ാം മിനിറ്റ്), മരിയോ ഹെർമോസോ (24) എന്നിവരാണ് അത്‌ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. കഴി‍ഞ്ഞ 11 മത്സരങ്ങളിൽ അത്‌ലറ്റിക്കോയുടെ 9–ാം ജയമാണിത്.

English Summary: Fifth win for Atletico de Madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com