ADVERTISEMENT

ബർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ കിരീടപ്രതീക്ഷയുമായി മുന്നേറവേ ബൊറൂസിയ ഡോർട്മുണ്ടിന് തിരിച്ചടിയായി അപ്രതീക്ഷിത സമനില. അയൽക്കാരായ ബോഹുമാണ് ഡോർട്മുണ്ടിനെ 1–1 സമനിലയിൽ തളച്ചത്. 30 കളികളിൽ 61 പോയിന്റുമായി ഡോർട്മുണ്ട് തന്നെയാണ് ഇപ്പോഴും ഒന്നാമതെങ്കിലും 29 കളികളിൽ 59 പോയിന്റുമായി ബയൺ മ്യൂണിക്ക് തൊട്ടു പിന്നിലുണ്ട്. ഇന്ന് ഹെർത്ത ബർലിനെ തോൽപിച്ചാൽ ബയൺ ഒന്നാം സ്ഥാനത്തേക്കു കയറും. ലീഗിൽ പിന്നീടുള്ള 4 മത്സരങ്ങൾ ഇരുടീമിനും അതോടെ അതീവ നിർണായകമാകും. 5–ാം മിനിറ്റിൽ ആന്തണി ലോസില്ലയുടെ ഗോളിൽ മുന്നിലെത്തിയ ബോഹുമിനെതിരെ 7–ാം മിനിറ്റിൽ കരിം അദെയമി നേടിയ ഗോളാണ് ഡോർട്മുണ്ടിനെ രക്ഷിച്ചത്. എന്നാൽ 22 ഷോട്ടുകൾ പായിച്ചിട്ടും പിന്നീടൊരു ഗോൾ നേടാനാവാൻ അവർക്കായില്ല. രണ്ട് പെനൽറ്റി സാധ്യതകൾ റഫറി അനുവദിക്കാതിരുന്നതും അവർക്കു തിരിച്ചടിയായി.

English Summary : Dortmund vs Bochum match ends draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com